ശബരിമല തീർത്ഥാടകർക്ക് മതിയായ സൗകര്യങ്ങൾ ഉറപ്പാക്കണം; കേരളത്തിന് കത്തയച്ച് തമിഴ്നാട്

sabarimala

കൊച്ചി: കേരളത്തിന് വീണ്ടും കത്തയച്ച് തമിഴ്‌നാട്. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ടാണ് തമിഴ്‌നാട് കേരളത്തിന് കത്തയച്ചത്. ശബരിമല തീർത്ഥാടകർക്ക് മതിയായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. തമിഴ്‌നാട് ചീഫ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്കാണ് കത്ത് നൽകിയിരിക്കുന്നത്.

കഴിഞ്ഞ മാസവും തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് തമിഴ്‌നാട് കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. ്. മകരവിളക്കിന് വെർച്വൽ ക്യൂ പരിമിതപ്പെടുത്തിയെങ്കിലും ശബരിമലയിലെത്തുന്ന ആരെയും തടയില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. മകരവിളക്കിന് മുൻപ് എത്തുന്ന തീർത്ഥാടകർ സന്നിധാനത്തെ തമ്പടിക്കുന്നത് കണക്കിലെടുത്ത് മകരവിളക്കിനും തലേ ദിവസവും വെർച്വൽ ക്യൂ യഥാക്രമം 50000ഉം 40000 ഉം ആയി കുറച്ചിരിക്കുകയാണ്.