ലിങ്ക്ഡ്ഇൻ ഇനി ഡേറ്റിംഗ് ആപ്പോ? ജോലികൾ കണ്ടെത്താൻ സഹായിക്കുന്ന സോഷ്യൽ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇൻ ഒരു ഡേറ്റിങ് ആപ്പിന്റെ രൂപം കൈവരിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഒട്ടനവധി ഡേറ്റിംഗ് ആപ്പുകൾ ഉണ്ടായിരുന്നിട്ടും ഒരു ഡേറ്റിംഗ് ആപ്പ് അല്ലാത്ത ലിങ്ക്ഡ്ഇൻ വഴി ആർക്കും നേരിട്ട് മെസ്സേജ് അയക്കാനുള്ള സൗകര്യം ഉള്ളതാണ് പലരും പങ്കാളികളെ തിരയാനുള്ള മുഖ്യ കാരണം. ലിങ്ക്ഡ്ഇൻ ഒരു പ്രൊഫഷണൽ പ്ലാറ്റ്ഫോം ആയതുകൊണ്ട് തന്നെ വ്യക്തികളുടെ ജോലിയും മറ്റ് വിവരങ്ങളും എല്ലാം കൃത്യമായി രേഖപ്പെടുത്തിയിരിക്കും.
അത് കൊണ്ട് തന്നെ മറ്റു ആപ്പുകൾ വഴി പ്രണയ പങ്കാളികളെ കണ്ടെത്താൻ പരാജയപ്പെടുമ്പോൾ ഇത് വഴി വ്യാജമല്ലാത്ത പ്രൊഫൈലുകൾ കണ്ടെത്താമെന്നു കരുതി വരുന്നവർ ഒട്ടനേകമാണ്. എന്നാൽ ഇത് പ്രൊഫഷണൽ ബന്ധങ്ങൾക്ക് ഒരു വെല്ലുവിളിയാകും എന്നാണ് ഓതന്റിക്ക് സോഷ്യലിന്റെ സ്ഥാപകയും മുൻ ലിങ്ക്ഡ്ഇൻ ജീവനക്കാരിയുമായ കൈറ്റ്ലിൻ ബെഗ് പറയുന്നത്. എന്തായാലും ആത്മാർത്ഥ പ്രണയത്തെ തേടുന്നതിന്റെ ഇടയിൽ ആ ജോലി കൂടി തേടാൻ മറക്കണ്ട.

