രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ്; ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് ക്ഷണം

കൊല്ലം: അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് ക്ഷണം. ആർ എസ് എസ് നേതാക്കളാണ് അദ്ദേഹത്തെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചത്. പ്രാണപ്രതിഷ്ഠാ മഹാസമ്പർക്കത്തിന്റെ ഭാഗമായി അയോധ്യയിൽ നിന്നെത്തിച്ച അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും നൽകിയാണ് മന്ത്രിയെ ആർഎസ്എസ് പ്രവർത്തകർ ക്ഷണിച്ചത്.

കൊട്ടാരക്കര വാളകത്തെ മന്ത്രിയുടെ വീട്ടിലെത്തി ചടങ്ങിലേക്ക് ക്ഷണം നൽകിയത്. പ്രാന്ത സഹസമ്പർക്ക പ്രമുഖ് സി സി ശെൽവൻ, കൊല്ലം വിഭാഗം സഹകാര്യ വാഹക് ജയപ്രകാശ്, ബിജെപി അഞ്ചൽ മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ്, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് എന്നിവരാണ് മന്ത്രിയുടെ വീട്ടിലെത്തിയത്.