കേന്ദ്രമന്ത്രി വി മുരളീധരന് ദേശീയ പാത വികസനത്തിൽ മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. അതേപടി ബിജെപി സൈബർ ഇടങ്ങളിൽ നടക്കുന്ന കാര്യം പ്രസ്‌താവന ആകുകയല്ല വേണ്ടത്. തന്റെ കൈയ്യിൽ വിവിധ പദ്ധതികൾക്ക് കേരളം മുടക്കുന്ന പണം സംബന്ധിച്ച കണക്ക് ഉണ്ടെന്നും റിയാസ് വ്യക്തമാക്കി.പ്രചാരണം സോഷ്യല്‍ മീഡിയയില്‍ തുടരുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെടലിലാണ് ചെറുതോണി മേല്‍പ്പാലം ഉള്‍പ്പടെ യഥാര്‍ഥ്യമായാതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ആരുടെയും ഔദാര്യമല്ല കേന്ദ്ര ഫണ്ട്, ജനങ്ങളുടെ പണമാണ്.
രാഷ്ട്രീയ പ്രചാരണത്തിന് ഇത്തരമൊരു പരിപാടിഉപയോഗിച്ചത് ശരിയല്ലെന്നും അദ്ദേഹം മുരളീധരന് മറുപടി നല്‍കി. കേന്ദ്ര സര്‍ക്കാരുനുള്ള പ്രമോഷനാണ് മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്നും ദേശീയ പാതയിലെ പല പദ്ധതികളും കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. കൂടാതെ സമൂഹ മാധ്യമങ്ങളില്‍ കേന്ദ്ര പദ്ധതികള്‍ക്ക് പ്രചാരണം നല്‍കുന്നതിന് റിയാസിന് നന്ദിയെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിനാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നല്‍കിയത്.