മനോഹാരിതയ്ക്ക് അപ്പുറം ശാന്തതയും മാസ്മരികം; ലക്ഷദ്വീപിന്റെ മനോഹാരിത ആസ്വദിച്ച് പ്രധാനമന്ത്രി

കവരത്തി: ലക്ഷദ്വീപ് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്ഷദ്വീപിന്റെ മനോഹാരിത ആസ്വദിച്ച് അദ്ദേഹം കടലിൽ സ്നോർകെല്ലിംഗ് നടത്തി. ലക്ഷദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ അദ്ദേഹം തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

മനോഹാരിതയ്ക്ക് അപ്പുറം ലക്ഷദ്വീപിന്റെ ശാന്തതയും മാസ്മരികം ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാഹസികത ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണ് ലക്ഷദ്വീപ്. 140 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിനുവേണ്ടി കൂടുതൽ കഠിനമായി അധ്വാനിക്കേണ്ടതിനെ കുറിച്ച് ചിന്തിക്കാൻ മനോഹരമായ പരിസ്ഥിതി തനിക്ക് അവസരം ഒരുക്കി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താൻ ഇവിടെ എത്തിയപ്പോൾ സ്നോർകെല്ലിംഗ് നടത്തി. വളരെ ആനന്ദം നൽകുന്ന അനുഭവമായിരുന്നു അതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി പങ്കുവെച്ച ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.

https://twitter.com/narendramodi/status/1742831494861922444/photo/1