മണിപ്പൂരിലെ ലിലോങ്ങിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെവല്യൂഷണറി പിപ്പീൾസ് ഫ്രണ്ട്. മയക്കുമരുന്ന് വിൽപന കേന്ദ്രം ആക്രമിക്കാനാണ് പദ്ധതിയിട്ടത് എന്നും വ്യക്തമാക്കി. ഇവർ പ്രദേശവാസികൾ വളഞ്ഞതോടെ സ്വയം പ്രതിരോധത്തിനായി വെടിവെക്കുകയായിരുന്നുവെന്നും വ്യക്തമാക്കി. നാല് ജില്ലകളിൽ മണിപ്പൂരിൽ സംഘർഷത്തെ തുടർന്ന് കർഫ്യൂ ഏർപ്പെടുത്തിയ നിയന്ത്രണം കുറച്ചു. കർഫ്യൂം ലഘൂകരിച്ചത് ഇംഫാൽ വെസ്റ്റ് ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, ഥൗബൽ എന്നീ ജില്ലകളിലാണ്.
അതേസമയം സംഘർഷ മേഖലകളിൽ ജാഗ്രത തുടരും. സുരക്ഷാസേനയുടെ വിന്യാസം ഏറ്റുമുട്ടൽ ഉണ്ടായ മേഖലകളിൽ വർധിപ്പിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ 24 മണിക്കുറുള്ള ബന്ദ് കുക്കി മേഖലകളിൽ ആരംഭിക്കും. മെയ്ത്തെയ് സുരക്ഷാ സേനയെ തങ്ങളുടെ മേഖലയിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

