കൊച്ചി: വടക്കൻ കേരളത്തിലെ പതിനേഴ് ലക്ഷത്തിലധികം വീടുകളിൽ വരുന്ന എട്ട് വർഷത്തിനുള്ളിൽ പ്രകൃതിവാതകം എത്തുമെന്ന് പ്രതീക്ഷ. കൊച്ചി – മംഗളൂരു ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതിയുടെ ഭാഗമായതോടെയാണ് ഇക്കാര്യത്തിൽ പ്രതീക്ഷ ലഭിച്ചത്. കൊച്ചി നഗരത്തിലാണ് സിറ്റി ഗ്യാസ് ആദ്യഘട്ടത്തിൽ നടപ്പിലായത്. മികച്ച പ്രതികരണമാണ് ഇപ്പോൾ പദ്ധതിയ്ക്ക് ലഭിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളുമായുള്ള ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കി സമയബന്ധിതമായി പദ്ധതി നടപ്പിലാക്കണമെന്നാണ് ഉപഭോക്താക്കൾ വ്യക്തമാക്കുന്നത്. 45,000 അധികം വീടുകളിലാണ് എറണാകുളം മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ പൈപ്പ് കണക്ഷൻ ലഭിച്ചത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 12,652 വീടുകളിലും പൈപ്പ്ഡ് നാച്യുറൽ ഗ്യാസ് ടാങ്കറുകളിൽ സംഭരിച്ച് എത്തിക്കുന്നുണ്ട്.
ഗെയ്ൽ പൈപ്പ് ലൈനിൽ നിന്നും വിതരണത്തിന് സജ്ജമാക്കുന്ന ടാപ്പ് ഓഫ് സ്റ്റേഷനുകളുണ്ട്. ഇതിൽ നിന്നും വീണ്ടും പൈപ്പുകൾ വഴിയാണ് ഓരോ വീടുകളിലേക്കും പ്രകൃതിവാതകം എത്തിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നാണ് ഇതിൽ കുഴിയെടുക്കുന്നതിനായി റോഡ് പൊളിക്കുന്നതും പരിഹരിക്കുന്നതും.

