തിരുവനന്തപുരം: തിരുവനന്തപുരത്ത് കരടിയാക്രമണം. വിതുര – പേപ്പാറയിൽ കരടിയുടെ ആക്രമണം ഉണ്ടായത്. പേപ്പാറ – പൊടിയക്കാല സ്വദേശി രാജേന്ദ്രൻ കാണിയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. കരടിയുടെ ആക്രമണത്തിൽ രാജേന്ദ്രൻ കാണിയുടെ ഇരു കൈകൾക്കും പരിക്കേറ്റു. നേരത്തെയും വിതുരയിൽ കരടിയാക്രണം നടന്നിരുന്നു.
മാസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് വീട്ടിലെ കിണറ്റിൽ വീണ കരടിയെ മയക്കുവെടിവെച്ച് കീഴ്‌പ്പെടുത്താൻ ശ്രമിച്ചപ്പോൾ ചത്തുപോയിരുന്നു. സംഭവം വലിയ വാർത്തയായിരുന്നു.

