ലോക്സഭയിൽ വീണ്ടും പ്രതിപക്ഷ എംപിമാർക്ക് കൂട്ട സസ്‌പെൻഷൻ

ന്യൂഡൽഹി: ലോക്സഭയിൽ വീണ്ടും പ്രതിപക്ഷ എംപിമാർക്ക് കൂട്ട സസ്‌പെൻഷൻ. 49 എം.പിമാരെയാണ് ഇന്ന് ലോക്‌സഭയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

സസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ കേരളത്തിൽ നിന്നുള്ള എംപിമാരായ കെ.സുധാകരനും, ശശി തരൂരും, അബ്ദുസ്സമദ് സമദാനിയും ഉൾപ്പെടുന്നു. 141 പ്രതിപക്ഷ എം.പിമാരാണ് ഈ കാലയളവിൽ മാത്രം സസ്‌പെൻഡ് ചെയ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം പാർലമെന്റിൽ 78 എംപിമാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ലോക് സഭയിൽ 33 എംപിമാരെ ആദ്യം സസ്‌പെൻഡ് ചെയ്തു. പിന്നീട് രാജ്യസഭയിൽ 45 എംപിമാരെയും സസ്‌പെൻഡ് ചെയ്തു. പതിനൊന്ന് പേർക്ക് മൂന്ന് മാസവും മറ്റുള്ളവർക്ക് സഭാ സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച വരെയുമാണ് സസ്‌പെൻഷൻ. സുരക്ഷ വീഴ്ചയിൽ അമിത്ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിനാണ് ലോക്‌സഭയിലും രാജ്യസഭയിലും എംപിമാരെ സസ്‌പെൻഡ് ചെയ്തത്.