നവകേരള സദസ്സ് നടത്തിപ്പ്; ജില്ലാ കളക്ടർമാർ പരസ്യത്തിലൂടെ പണം സമാഹരിക്കണമെന്ന സർക്കാർ ഉത്തരവിന് സ്റ്റേ

കൊച്ചി: നവകേരള സദസ്സ് നടത്തിപ്പിനായി ജില്ലാ കളക്ടർമാർ പരസ്യത്തിലൂടെ പണം സമാഹരിക്കണമെന്ന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. പത്തനംതിട്ട സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

സമാഹരണത്തിനും ഇത് കണക്കിൽപ്പെടുത്തുന്നതിനും മാർഗ നിർദേശങ്ങളില്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ചൊവ്വാഴ്ച ഹർജി വീണ്ടും പരിഗണിക്കും. ചൊവ്വാഴ്ച കൃത്യമായ മാർഗ നിർദേശങ്ങളുണ്ടോയെന്ന് അറിയിക്കണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.