ഇസ്ലാമാബാദ്: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ആശുപത്രിയിലെന്ന് റിപ്പോർട്ട്. പാകിസ്താനിലെ കറാച്ചിയിലുള്ള ആശുപത്രിയിലാണ് ദാവൂദ് ഇബ്രാഹിമിനെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യ നില ഗുരുതരമാണെന്നാണ് പുറത്തു വരുന്ന വിവരം.
ദാവൂദ ഇബ്രാഹിമിന് വിഷബാധ ഏറ്റിട്ടുണ്ടെന്നാണ് സൂചനകൾ. രണ്ടുദിവസം മുമ്പാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദാവൂദിന് വിഷബാധയേറ്റെന്ന വാർത്തകൾ ബന്ധുക്കൾ നിഷേധിച്ചുവെന്നാണ് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രി കെട്ടിടത്തിലെ ഒരു നിലയിൽ ദാവൂദ് മാത്രമാണുള്ളതെന്നും അടുത്ത ബന്ധുക്കൾക്കും ഉന്നത ആശുപത്രി അധികൃതർക്കും മാത്രമാണ് ഇവിടേക്കു പ്രവേശനം അനുവദിച്ചിരിക്കുന്നതെന്നുമുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.
അതേസമയം, ദാവൂദിന്റെ അടുത്ത ബന്ധുക്കളായ അലി ഷാ പാർക്കറുമായും സാജിദ് വഗ്ലെയുമായും ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് മുംബൈ പോലീസ്.

