താൻ രാജിവെക്കുന്ന സാഹചര്യം ഇപ്പോഴില്ല; പ്രതികരണവുമായി രഞ്ജിത്

തിരുവനന്തപുരം: താൻ രാജിവെക്കുന്ന സാഹചര്യം ഇപ്പോഴില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്. തനിക്കെതിരെ പരാതി ഉണ്ടെങ്കിൽ സർക്കാർ തീരുമാനം എടുക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

ആരും സമാന്തര യോഗം ചേർന്നിട്ടില്ല. ചലച്ചിത്ര അക്കാദമിയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ വിപുലപ്പെടുത്തും. കുക്കൂ പരമേശ്വരനെ നിർദ്ദേശിക്കുമെന്നും രഞ്ജിത്ത് വ്യക്തമാക്കി. പരാതി കൊടുത്തവർക്ക് അതിന് സ്വാതന്ത്ര്യം ഉണ്ട്. പരാതികൾ സർക്കാർ പരിശോധിക്കട്ടെ. മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ പടിയിറങ്ങാൻ തയ്യാറാണ്. എകാധിപതി ആണോ എന്ന് അക്കാദമി വൈസ് ചെയർമാനും സെക്രട്ടറിയും പറയട്ടെയെന്നും അദ്ദേഹം വിശദമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രഞ്ജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി അംഗങ്ങൾ സർക്കാരിന് കത്ത് നൽകിയിരുന്നു. രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇടയിൽ അക്കാദമി അംഗങ്ങൾ സമാന്തര യോഗം ചേരുകയും ചെയ്തിരുന്നു.