സര്‍ക്കാരിന്റെ നവ കേരള സദസ്സ് പരിപാടി കൊല്ലത്ത് സംസ്ഥാന ക്ഷേത്ര മൈതാനത്ത് നടത്തുന്നതിനെ എതിര്‍ത്ത് ഹൈക്കോടതി. ചക്കുവള്ളി ക്ഷേത്രം മൈതാനിയിൽ കൊല്ലം കുന്നത്തൂർ മണ്ഡലം നവകേരള സദസ്സ് നടത്താനുള്ള തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. റദ്ദാക്കിയത് നവ കേരള സദസ്സ് നടത്താൻ ദേവസ്വം ബോര്‍ഡ് നൽകിയ അനുമതിയാണ്.
ഹർജിക്കാരുടെ കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവ കേരള സദസ്സ് നടത്തുന്നത് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന വാദം അംഗീകരിച്ചു. നവ കേരള സദസ്സിനുള്ള പന്തൽ ക്ഷേത്രത്തോട് ചേർന്നാണ് ഒരുക്കിയതെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. പരിപാടി ഈ മാസം 18നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ പുതിയൊരു വേദിയിലേക്ക് സര്‍ക്കാര്‍ പരിപാടി മാറ്റേണ്ടി വരും.