വണ്ടിപെരിയാർ കേസ്;അനാസ്ഥയ്‌ക്കെതിരെ കോൺഗ്രസ് പ്രതിഷേധം

ആറുവയസുകാരിയെ വണ്ടിപ്പെരിയാറിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും സർക്കാരിന്റെയും അനാസ്ഥയ്‌ക്കെതിരെ കോൺഗ്രസ് പ്രതിഷേധം. കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഡിസംബർ 17ന് മണ്ഡലം സംസ്ഥാന വ്യാപകമായി “മകളെ മാപ്പ്”എന്ന പേരിൽ സായാഹ്ന ധർണ്ണ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം.പി അറിയിച്ചു. ധർണ്ണ നടത്തുന്നത് പോക്സോ കേസ് പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ്.