പൈലറ്റുമാരുടെയും കാബിൻ ക്രൂ അംഗങ്ങളുടെയും പുതിയ യൂണിഫോം പുറത്ത് വിട്ട് എയർ ഇന്ത്യ

പൈലറ്റുമാരുടെയും കാബിൻ ക്രൂ അംഗങ്ങളുടെയും പുതിയ യൂണിഫോം പുറത്ത് വിട്ട് എയർ ഇന്ത്യ. എയർ ഇന്ത്യയുടെ ലോഗോയിൽ ഉൾപ്പടെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ യൂണിഫോമും പരിഷ്കരിച്ചിരിക്കുന്നത്. യർ ഇന്ത്യ ജീവനക്കാർക്കായി പ്രമുഖ ഡിസൈനർ മനീഷ് മൽഹോത്രയാണ് എ യൂണിഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എയർലൈനിലെ കാബിൻ ക്രൂ അംഗങ്ങളായ വനിതകൾ മോഡേൺ രീതിയിലുള്ള ഓംബ്രെ സാരിയും പുരുഷൻമാർ ബന്ദ്ഗാലയും ധരിക്കും.

കറുത്ത നിറത്തിലുള്ള സ്യൂട്ടുകളാണ് പൈലറ്റുമാർക്ക് ഒരുക്കിയിരിക്കുന്നത്. ജീവനക്കാരുടെ യൂണിഫോം 60 വർഷത്തെ എയർ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് മാറ്റുന്നത്. എയർ ഇന്ത്യയുടെ പുതിയ ലോഗോയായ വിസ്തയും വസ്ത്രത്തിൽ ചേർത്തിട്ടുണ്ട്. എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350 ന്റെ സർവീസ് ആരംഭിക്കുന്നതോടെയാണ് ജീവനക്കാർ പുതിയ യൂണിഫോമിലേക്ക് മാറുക.