പാർലമെന്റ് എടുത്ത തീരുമാനം ഭരണഘടനാപരമാണെന്ന് സുപ്രീം കോടതി വിധിച്ചിരിയ്ക്കുന്നു; പ്രധാനമന്ത്രി

ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ചരിത്രവിധി പുറപ്പെടുവിച്ചിരിയ്ക്കുകയാണ് സുപ്രീം കോടതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 ഓഗസ്റ്റ് 5-ന് ഇന്ത്യൻ പാർലമെന്റ് എടുത്ത തീരുമാനം ഭരണഘടനാപരമാണെന്ന് സുപ്രീം കോടതി വിധിച്ചിരിയ്ക്കുന്നു. ജമ്മുവിലെയും, കശ്മീരിലെയും, ലഡാക്കിലെയും ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് വിധിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യക്കാരെന്ന നിലയിൽ, എല്ലാറ്റിനുമുപരിയായി നാം കാത്തുസൂക്ഷിക്കുന്ന ഐക്യത്തിനെ ഊട്ടി ഉറപ്പിച്ചിരിയ്കക്കുന്നു. കശ്മീർ മേഖലയിലെ ജനങ്ങളുടെ ഓരോ സ്വപ്നങ്ങളും സാക്ഷാത്കരിയ്ക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ തുടർന്നുകൊണ്ടേയിരിയ്ക്കും. ആർട്ടിക്കിൾ 370 കാരണം ദുരിതമനുഭവിച്ച സമൂഹത്തിലെ ഏറ്റവും ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളിലേക്കും ഇതിന്റെ നേട്ടങ്ങൾ എത്തിക്കുമെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങളും നരേന്ദ്ര മോദി സർക്കാരിൽ നിന്നുണ്ടാകും. പുതിയ പ്രതീക്ഷകൾ നൽകുന്നതാണ് ഈ സുപ്രീം കോടതി വിധിയെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.