രാജ്യത്ത് എൻഐഎയുടെ വ്യാപക റെയ്ഡ്. 44 കേന്ദ്രങ്ങളിൽ മഹാരാഷ്ട്രയിലും കർണാടകയിലുമായി പരിശോധന. റെയ്ഡ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണ ഗൂഢാലോചന കേസിലാണ് . 15 ഓളം പേരെ കസ്റ്റഡിയിലെടുത്തു.റെയ്ഡ് ആരംഭിച്ചത് ഇന്ന് രാവിലെ രണ്ട് സംസ്ഥാനങ്ങളിലായാണ്.കർണാടകയിലെ ഒരിടത്തും, മഹാരാഷ്ട്ര പൂനെയിലെ 2 സ്ഥലങ്ങളിലും താനെ റൂറലിലെ 31 സ്ഥലങ്ങളിലും താനെ നഗരത്തിലെ 9 സ്ഥലങ്ങളിലും ഭയന്ദറിൽ ഒരിടത്തും അന്വേഷണ സംഘം തെരച്ചിൽ നടത്തി. പൊലീസുമായി സഹകരിച്ച് ഇരു സംസ്ഥാനങ്ങളിലും തീവ്രവാദ വിരുദ്ധ ഏജൻസി റെയ്ഡ് തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
2023-12-09

