ഗാസ മുനമ്പിലെ അടിയന്തര വെടിനിര്‍ത്തല്‍ പ്രമേയത്തിനെതിരെ യു എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ വീറ്റോ അധികാരം ഉപയോഗിച്ച് അമേരിക്ക

ഗാസ മുനമ്പിലെ അടിയന്തര വെടിനിര്‍ത്തല്‍ പ്രമേയത്തിനെതിരെ യു എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ വീറ്റോ അധികാരം ഉപയോഗിച്ച് അമേരിക്ക. പ്രമേയത്തെ അനുകൂലിച്ച് കൗണ്‍സിലിലെ 33 അംഗങ്ങള്‍ വോട്ടുചെയ്തു. വോട്ടെടുപ്പില്‍ നിന്ന് ബ്രിട്ടണ്‍ വിട്ടുനിന്നു. പ്രമേയം അവതരിപ്പിച്ചത് യുഎഇയാണ് . വെടിനിര്‍ത്തലിനായി ഒരു അപൂര്‍വനീക്കത്തിലൂടെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് അടിയന്തര സുരക്ഷാ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് ആഹ്വാനം ചെയ്യുകയായിരുന്നു.

ഡെപ്യൂട്ടി യു.എ.ഇ യു.എന്‍ അംബാസഡര്‍ മുഹമ്മദ് അബുഷാബ് ഗാസയ്‌ക്കെതിരായ നിരന്തര ബോംബാക്രമണം തടയാന്‍ ഒന്നിച്ചുനിന്നില്ലെങ്കില്‍ അത് പലസ്തീന് നല്‍കുന്ന സന്ദേശമെന്തായിരിക്കുമെന്ന് കൗണ്‍സിലിനോട് ചോദിച്ചു. എന്നാല്‍ അമേരിക്കയുടേയും ഇസ്രയേലിന്റേയും നിലപാട് അടിയന്തര വെടിനിര്‍ത്തല്‍ ഹമാസിനെ പ്രോത്സാഹിപ്പിക്കുന്നതായിരിക്കുമെന്നതാണ് . അമേരിക്ക ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനും ഗസ്സയിലെ സാധാരണ ജനങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തങ്ങളുണ്ടെന്ന് പ്രതികരിച്ചു.

ആന്റോണിയോ ഗുട്ടെറസ് ഗസ്സ തരിശുഭൂമിയായി കഴിഞ്ഞെന്നും ഗസ്സയിലെ ജനസംഖ്യയുടെ 80 ശതമാനവും അവിടെ നിന്ന് കുടിയൊഴിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി. ജനങ്ങള്‍ ഭക്ഷണത്തിനും ഇന്ധനത്തിനും ഗസ്സയില്‍ ക്ഷാമമാണെന്നും ദുരിതത്തിലാണെന്നും ക്ഷാമവും രോഗഭീഷണിയും ജനങ്ങള്‍ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.