കോട്ടയം: ആധാർ മാർഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. ആധാർ ലഭിക്കുന്നതിന് വിരലടയാളവും ഐറിസ് സ്‌കാനും ആവശ്യമാണെന്ന ചട്ടത്തിലാണ് കേന്ദ്ര സർക്കാർ മാറ്റം വരുത്തിയത്. വിരലയടയാളം നൽകാൻ കഴിയാത്തവർക്ക് ഐറിസ് സ്‌കാൻ ചെയ്ത് ആധാർ നൽകാം. ഐറിസ് സ്‌കാൻ പറ്റാത്തവർക്ക് വിരലടയാളം മാത്രം മതി.
വിരലടയാളവും ഐറിസ് സ്‌കാനും ഇല്ലെങ്കിലും എൻറോൾ ചെയ്യാം. ഇങ്ങനെ എൻറോൾ ചെയ്യുന്നവരുടെ പേരും ഫോട്ടോയുമടക്കം സോഫ്ട് വെയറിൽ രേഖപ്പെടുത്തണം. അസാധാരണ എൻറോൾമെന്റായി പരിഗണിച്ച് ആധാർ നൽകണം. കോട്ടയത്ത് വിരലടയാളം തെളിയാത്തതിന്റെ പേരിൽ ആധാർ നിഷേധിക്കപ്പെട്ട ജോസി മോളുടെ ദുരവസ്ഥയുടെ അടിസ്ഥാനത്തിലാണ് നടപടി.

