ഡോ റുവൈസിന്റെ ആദർശം സ്വന്തം ജീവിതത്തിൽ ഉണ്ടായില്ല; വിമർശനവുമായി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഡോ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് കെ ബി ഗണേഷ് കുമാർ. ഷഹനയുടെ മരണത്തിന് കാരണക്കാരനായ ഡോ റുവൈസിന്റെ ആദർശം സ്വന്തം ജീവിതത്തിൽ ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

മെറിറ്റിൽ അഡ്മിഷൻ ലഭിച്ച മിടുക്കിയായ ഒരു പെൺകുട്ടിയുടെ ജീവിതം തകർത്ത ഇയാൾക്ക് നിയമത്തിന്റെ കണ്ണിൽ ഒരു ദയയും പാടില്ല. ഇത്തരം കൃമികൾ, ദുഷ്ടന്മാർ, ആ കുഞ്ഞ് ഒരു വിവാഹത്തിന് എത്രമാത്രം മോഹിച്ചിരിക്കും. ആ വിവാഹം തകരുന്നു പണത്തിന്റെ കാരണം കൊണ്ട്. ആ കുട്ടി എത്രമാത്രം വേദനിച്ചിട്ടുണ്ടായിരിക്കും. അയാളും തിരുവനന്തപുരത്തല്ലേ ജോലി ചെയ്യുന്നത്. അയാൾ ഈ കുട്ടിക്ക് ആവശ്യമില്ലാത്ത സ്വപ്നങ്ങളെല്ലാം പകർന്നുകൊടുക്കും. വിവാഹം നിശ്ചയിച്ചതോടെ ആ കുട്ടികൾ എല്ലാ സ്വപ്നം കണ്ടു. അവസാനം പണത്തിന്റെ പേരിൽ ഒരു ലജ്ജയുമില്ലാതെ അവൻ പിന്മാറുമ്പോൾ ആ കുട്ടിക്ക് പിടിച്ചുനിൽക്കാൻ പറ്റിക്കാണില്ലെന്നും അദ്ദേഹം പറഞ്ഞു.

ആ കുട്ടിയെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. ജീവിതത്തിൽ പഠനത്തിന് മാത്രം മുൻതൂക്കം നൽകി ജീവിച്ച ഒരു കുഞ്ഞ്, വിവാഹം സ്വപ്നം കണ്ടു. അത് നടക്കുമെന്ന് പ്രതീക്ഷിച്ചു. അതെല്ലാം പണത്തിന് വേണ്ടി നശിപ്പിച്ചു. ഒന്നരക്കിലോ സ്വർണം ഇവൻ എവിടെ കൊണ്ടുപോയി വയ്ക്കും. പണയപ്പെടുത്തുന്ന ബാങ്കിൽ കാണത്തില്ലല്ലോ ഈ സ്വർണം. ഇതൊക്കെ ഒരു സാധാരണക്കാർക്ക് കൊടുക്കാൻ പറ്റുമോയെന്ന് ഗണേഷ് കുമാർ ചോദിക്കുന്നു.