ന്യൂഡൽഹി: ഇന്ത്യ മുന്നണിയിലെ 17 പാർട്ടികളിലെ നേതാക്കൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖർഗെയുടെ വീട്ടിൽ യോഗം ചേർന്നു. പാർലമെന്റിന്റെ ശൈത്യകാല സമ്മളേനത്തിലെ പദ്ധതികൾ ആവഷ്‌കരിക്കുന്നതിന് വേണ്ടിയാണ് യോഗം ചേർന്നത്. ഘടകകക്ഷി നേതാക്കളുടെ അസൗകര്യം മൂലം മാറ്റിവച്ച ഇന്ത്യ മുന്നണിയുടെ യോഗം ഇനി ചേരുന്ന തീയതി ഉടൻ അറിയിക്കുമെന്നാണ് നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്.
കോൺഗ്രസ്, ഡിഎംകെ, സമാജ്‌വാദി പാർട്ടി, ആർഡെജി, മുസ്‌ലിം ലീഗം, ആർഎസ്പി. ജെഎംഎം, വിസികെ, ജെഡിയു, കേരള കോൺഗ്രസ്(എം), എഎപി, ആർഎൽഡി, എംഡിഎംകെ തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികൾ ഇന്ന് ചേർന്ന യോഗത്തിൽ പങ്കെടുത്തു. അതേസമയം, തൃണമൂൽ കോൺഗ്രസ്, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. രാഹുൽ ഗാന്ധിയുടെയും ഖർഗെയുടെയും അധ്യക്ഷതയിലാണ് യോഗം ചേർന്നത്.