കൊല്ലം: സോളാർ പീഢന ഗൂഢാലോചനക്കേസിൽ ഒന്നാം പ്രതിയ്ക്കും ജാമ്യം ലഭിച്ചു. പ്രതി കൊട്ടാരക്കര കോടതിയിൽ നേരിട്ട് ഹാജരായാണ് ജാമ്യമെടുത്തത്. രണ്ടാംപ്രതി കെ ബി ഗണേഷ് കുമാർ എംഎൽഎക്കൊപ്പം ചേർന്ന് ഉമ്മൻ ചാണ്ടിയെ പീഢനക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
ഗണേഷ് കുമാറിന് കോടതി എല്ലാ വിചാരണ വേളയിലും നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകി. ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതിയെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദേശം. എംഎൽഎയും പൊതുപ്രവർത്തകനും ആയതിനാൽ ഇളവ് നൽകണമെന്ന് നേരത്തെ കെ ബി ഗണേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം. കേസിൽ ഗണേഷ് കുമാർ നേരത്തെ ജാമ്യം എടുത്തിരുന്നു. കേസ് അടുത്ത മാസം പത്തിന് വീണ്ടും പരിഗണിക്കും. അന്നേരം പുതിയ സാക്ഷിപ്പട്ടിക കൈമാറാൻ പരാതിക്കാരനായ അഡ്വക്കേറ്റ് സുധീർ ജേക്കബിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

