മുഖ്യമന്ത്രിയിൽ നിന്ന് സമ്മർദ്ദം ഉണ്ടായതു കൊണ്ടാണ് കണ്ണൂർ വിസി പുനർനിയമന ഉത്തരവിൽ ഒപ്പുവച്ചത്; ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രിയിൽ നിന്ന് സമ്മർദ്ദം ഉണ്ടായതു കൊണ്ടാണ് കണ്ണൂർ വിസി പുനർനിയമന ഉത്തരവിൽ ഒപ്പുവച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി തന്നെ നേരിട്ടു വന്നു കണ്ട് കണ്ണൂർ തന്റെ നാടാണെന്ന് പറഞ്ഞു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി തന്നെ നേരിൽവന്നു കണ്ടെന്നും ഗവർണർ വ്യക്തമാക്കി. നിയമവിരുദ്ധം എന്ന് അറിഞ്ഞുകൊണ്ടാണ് പുനർനിയമന ഉത്തരവിൽ ഒപ്പുവച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കരുവാക്കുകയായിരുന്നു. വിസി നിയമനത്തിനായുള്ള നടപടിക്രമങ്ങൾ താൻ തുടങ്ങിയിരുന്നു. അതിനിടെയിലാണ് മുഖ്യമന്ത്രിയുടെ സമ്മർദം ഉണ്ടായതെന്നും ഗവർണർ ആരോപിച്ചു. താൻ റബർ സ്റ്റാംപല്ലെന്നും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ബില്ലുകൾ ഒരു മണിക്കൂറു പോലും പിടിച്ചുവയ്ക്കാറില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.