കളമശ്ശേരി സ്‌ഫോടനം; രാജീവ് ചന്ദ്രശേഖർ നടത്തിയ പരാമർശത്തിൽ കടുത്ത നടപടികൾ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ പരാമർശത്തിൽ കടുത്ത നടപടികൾ പാടില്ലെന്ന് പോലീസിനോട് നിർദ്ദേശിച്ച് ഹൈക്കോടതി. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത്.

വിദ്വേഷം പ്രചരിപ്പിച്ചു, സമൂഹങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾക്ക് ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. എന്നാൽ, കേന്ദ്രമന്ത്രിക്കെതിരേ കടുത്ത നടപടികൾ പാടില്ലായെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

അതേസമയം, കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ റിമാൻഡ് കാലാവധി നീട്ടി. ഡിസംബർ 26വരെയാണ് റിമാൻഡ് കാലാവധി നീട്ടിയത്.