സിൽക്യാര ടണൽ രക്ഷാദൗത്യം തുടരുന്നു. ദൗത്യ സംഘം പൈപ്പിനകത്ത് നിന്നുള്ള തുരക്കൽ വിജയകരമാകുമെന്ന പ്രതീക്ഷയിലാണ്. തുരക്കൽ ഒന്നര മീറ്റർ ഇന്നലെ രാതി പത്ത് മണിയോടെ പിന്നിട്ടു. ഇന്ന് തന്നെ മറ്റ് പ്രതിസന്ധികൾ ഇല്ലെങ്കിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കാനാണ് ശ്രമം.
ലംബമായി വന മേഖലയിൽ നിന്ന് കുഴിക്കുന്നതും തുടരുകയാണ്. ഇവിടെ 40 മീറ്ററോളം കുഴിക്കാൻ ആയെന്നാണ് സൂചന. രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത് നിർമ്മാണ കമ്പനിയായ നവയുഗ തന്നെയാണ്. കരസേന ഉൾപ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവർത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു. ഓഗർ യന്ത്രത്തിന്‍റെ ഭാഗങ്ങൾ പൂർണമായും നീക്കി.

