നവകേരള ബസ്സ് കാണാനായി സ്കൂൾ കുട്ടികളെ വീണ്ടും റോഡിലിറക്കി

നവകേരള ബസിൽ യാത്ര ചെയ്യുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരു സംഘത്തെയും കാണാൻ സ്കൂൾ കുട്ടികളെ വീണ്ടും റോഡിലിറക്കി.റോഡരികിൽ ദീർഘനേരം നിർത്തിയത് മലപ്പുറം എടപ്പാൾ തുയ്യം ഗവ എൽ പി സ്കൂളിലെ കുട്ടികളെയാണ്. സംഭവം നടന്നത് നട്ടുച്ചയ്ക്ക് ഒന്നര മണിയോടെ.

കുട്ടികളെ റോഡരികിൽ കാത്തുനിൽപിച്ചത് പൊന്നാനിയിലെ നവകേരള സദസ്സിൽ പങ്കെടുത്ത മുഖ്യമന്ത്രിയും സംഘവും എടപ്പാളിലേക്ക് ബസിൽ യാത്ര ചെയ്യുന്നത് കാണാനാണ്. റോഡിലിറക്കിയത് അധ്യാപകരുടെ തൽപര്യപ്രകാരമാണ് കുട്ടികളെ എന്നാണ് വിവരം. പൊന്നാനിയിലെ പരിപാടി നിശ്ചയിച്ചിരുന്നത് 11 മണിക്കാണ്.എന്നാൽ,12 മണിക്ക് ശേഷമാണ് തിരൂരിലെ വാർത്താസമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി പൊന്നാനിയിൽ എത്തിയത്. ഇതു കാരണം ഏറെ നേരം റോഡരികിൽ കുട്ടികൾ കാത്തു നിന്നു.