നവകേരള സദസ്; മഞ്ചേശ്വരത്ത് ലഭിച്ചത് 2235 പരാതികൾ

തിരുവനന്തപുരം: നവകേരള സദസിന്റെ ആദ്യ ദിനമായ കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് ലഭിച്ചത് 2235 പരാതികൾ. 45 ദിവസത്തിനകം പരാതികളിൽ പരിഹാരം കാണണമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. ജില്ലയിലെ മന്ത്രിമാരായിരിക്കും ഇതിന്റെ മേൽനോട്ടച്ചുമതല വഹിക്കുക.

ഇന്ന് കാസർഗോഡ് ജില്ലയിലെ നാല് പ്രധാന മണ്ഡലങ്ങളിലാണ് സദസ്സ് സംഘടിപ്പിക്കുന്നത്. ഈ മണ്ഡലങ്ങളിലെ പദ്ധതി നിർവ്വഹണ പുരോഗതി വിലയിരുത്താനും ജനങ്ങളുടെ പരാതികൾ കേൾക്കാനും പരിഹരിക്കാനുമുള്ള അവസരമാണ് ഇത് വഴി ഒരുങ്ങുന്നത്. രാവിലെ 11.30 ന് ചെങ്കളയിൽ കാസർഗോഡ് മണ്ഡലത്തിന്റെ സദസ്സോടെ ആരംഭിക്കുന്ന ഇന്നത്തെ യാത്ര വൈകുന്നേരം 6.30 ന് കാലിക്കടവിൽ തൃക്കരിപ്പൂർ മണ്ഡലത്തിന്റെ സദസ്സോടെ അവസാനിക്കും.

നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ഡിസംബർ 23 ന് വൈകീട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് നവകേരള സദസിന്റെ സമാപനം.