കൊച്ചി: സേവ് കേരള ഫോറം എന്ന പേരിൽ പുതിയ കൂട്ടായ്മ രൂപീകരിച്ചു. പലപ്പോഴായി സിപിഎം വിട്ടവരുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകളാണ് കൊച്ചിയിൽ സേവ് ദ ഫോറം എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചത്. സംസ്ഥാന സർക്കാരിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന എല്ലാവരേയും കൂട്ടിയോജിപ്പിച്ച് ഒന്നിച്ച് പോരാട്ടത്തിനിറങ്ങാനാണ് കൂട്ടായ്മയുടെ നീക്കം.
സേവ് കേരള കൂട്ടായ്മ രൂപീകരിച്ചത് എറണാകുളം ടൗൺ ഹാളിൽ ചേർന്ന കൺവൻഷനിലാണ്. ജനശക്തി എഡിറ്റർ ജി ശക്തിധരൻ, കെ എം ഷാജഹാൻ, പാണ്ഡ്യാല ഷാജി, പരിസ്ഥിതി പ്രവർത്തക കുസുമം ജോസഫ്, വിവരാവകാശ പ്രവർത്തകൻ കെ വി ഷാജി, പെമ്പിളൈ ഒരുമയുടെ ഗോമതി തുടങ്ങിയവർ ഉൾപ്പെടെ 200-റോളം പേർ കൺവൻഷനിൽ പങ്കെടുത്തു.
അഴിമതിയിൽ മുങ്ങിയ പിണറായി വിജയൻ സർക്കാരിനോടും ഇതിനോട് ഒത്തു തീർപ്പുണ്ടാക്കുന്ന യുഡിഎഫ് – ബിജെപി മുന്നണിക്കുമെതിരെയായിരിക്കും പോരാട്ടമെന്നാണ് സേവ് കേരള ഫോറം വ്യക്തമാക്കിയിട്ടുള്ളത്.
കൊടി സുനിയുടെ കോടതി മാറ്റത്തിനെതിരേയും സ്വർണ്ണക്കള്ളക്കടത്ത് കേസിലും നിയമ നടപടികളിലേക്ക് കടക്കാനും കേരളാ കേരളാ ഫോറം തീരുമാനിച്ചു. ഭാര്യയുടെ സ്വത്ത് തെരെഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കാണിച്ചിട്ടില്ലാത്തതിനാൽ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഉടൻ തന്നെ തെരെഞ്ഞെടുപ്പ് കേസ് ഫയൽ ചെയ്യുമെന്നും സേവ് കേരളാ ഫോറം അറിയിച്ചു.

