കാനഡയെ പിന്തുണച്ച് അമേരിക്കയും ബ്രിട്ടനും

കാനഡയെ പിന്തുണച്ച് അമേരിക്കയും ബ്രിട്ടനും.വിയന്ന കൺവെൻഷൻ ചട്ടങ്ങൾ ഇന്ത്യ പാലിക്കണമെന്നാണ് ഇരു രാജ്യങ്ങളും ആവശ്യപ്പെടുന്നത്.അതേസമയം ജസ്റ്റിൻ ട്രൂഡോയുടെ വാദമായ ഇന്ത്യ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു എന്നത് കേന്ദ്ര സർക്കാർ വൃത്തങ്ങൾ തള്ളി.കോൺസലേറ്റുകളുടെ പ്രവർത്തനം കുറക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്നും നിജ്ജറുടെ കൊലപാതകത്തിൽ കാനഡ തെളിവ് നൽകിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. 41 നയതന്ത്ര ഉദ്യോഗസ്ഥരെ, കാനഡ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യം കുറയ്ക്കണമെന്ന് ഇന്ത്യ നിർബന്ധിക്കരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അഭ്യർത്ഥിച്ചു. ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചതിനെ തുടർന്നാണ് നയതന്ത്ര പ്രശ്നങ്ങൾ ഇരു രാജ്യങ്ങളിലും തുടങ്ങിയത്.