തിരുവനന്തപുരം: തന്റെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന നിയമന കോഴ ആരോപണത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോപണ വിധേയർ തന്റെ ബന്ധുവാണെന്ന് ചിലർ പ്രചാരണം നടത്തിയെന്ന് വീണാ ജോർജ് വ്യക്തമാക്കി. പറയാനുള്ളത് പറയുമെന്നും അന്വേഷണം നടക്കട്ടെയെന്നും മന്ത്രി അറിയിച്ചു.
അതേസമയം, നിയമന കോഴ വിവാദത്തിൽ ആരോഗ്യ മന്ത്രിയുടെ പി എ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് പ്രതികളിലൊരാളായ ബാസിത് വെളിപ്പെടുത്തി. കന്റോൺമെന്റ് പൊലീസിനോടാണ് ബാസിത് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ഹരിദാസനിൽ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞതെന്നും മന്ത്രിയുടെ പിഎയുടെ പേര് പരാതിയിൽ എഴുതി ചേർത്തത് താനാണെന്നും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്.

