റിയാദ്: ലോക കേരള സഭ മേഖലാ സമ്മേളനം അനിശ്ചിത്വത്തിൽ. സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന ലോക കേരള സഭയാണ് അനിശ്ചിതത്വത്തിലായത്. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് വിദേശയാത്രക്ക് ഇതുവരെ കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല. ഒക്ടോബർ 19, 20, 21 തീയതികളിലാണ് സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നത്.
ലോക കേരളാസഭയുടെ ലണ്ടൻ സമ്മേളനത്തിലാണ് സൗദി അറേബ്യയിലെ മേഖലാ സമ്മേളനത്തെ കുറിച്ച് പ്രഖ്യാപിച്ചത്. ജിദ്ദയിലും റിയാദിലും ദമാമിലുമായി നടത്താനിരുന്ന സമ്മേളനത്തിന്റെ യാത്രയ്ക്കും പ്രചാരണത്തിനുമായി സംസ്ഥാന സർക്കാർ 2 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.
അതേസമയം, രാഷ്ട്രീയാനുമതി നൽകുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചശേഷം സൗദിയിലെ മേഖലാ സമ്മേളത്തിന്റെ പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

