മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം; 24 പേർ മരിച്ചു

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം. 12 നവജാതശിശുക്കളുൾപ്പെടെ 24 രോഗികളാണ് ആശുപത്രിയിൽ മരിച്ചത്. നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിലാണ് 24 രോഗികൾ മരണപ്പെട്ടത്.

രോഗികൾക്ക് മതിയായ ചികിത്സ നൽകാൻ കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ തുറന്നു സമ്മതിച്ചു. ആശുപത്രിയിൽ ആവശ്യത്തിനു മരുന്നും സ്റ്റാഫും ഇല്ലെന്നും അധികൃതർ വ്യക്തമാക്കി

അതേസമയം, സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. സംസ്ഥാനത്തെ ട്രിപ്പ് എൻജിൻ സർക്കാർ ആണ് ദുരന്തത്തിന് ഉത്തരവാദിയെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ ആരോപിച്ചു.