ടൂറിസം മേഖലയിൽ കുതിപ്പുമായി കേരളം

ഇന്ന് ലോക വിനോദ സഞ്ചാര ദിനമാണ്. കേരളം എന്ന നമ്മുടെ കൊച്ചു സംസ്ഥാനം അതിന്റെ ഭൂപ്രക്തി കൊണ്ടും സംസ്ക്കാരംകൊണ്ടും വിനോദ സഞ്ചാരമേഖലക്ക് മികച്ച സംഭാവന നൽകാൻ കെൽപ്പുള്ള സ്ഥലമാണ്. കേരളത്തിൽ ടൂറിസം മേഖലയുടെ വളർച്ചക്കും വികാസത്തിനുമായി നിരവധി പദ്ധതികൾ രൂപീകരിക്കുകയും അവ പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ടൈം മാഗസിൻ ന്യൂയോർക് ടൈംസ് തുടങ്ങിയ രാജ്യാന്തര മാധ്യമങ്ങൾ കേരളത്തെ അടയാളപ്പെടുത്തിയത് നമ്മൾ ടൂറിസം രംഗത്തു നടപ്പാക്കിയ പദ്ധതികളെ കുറിച്ച് പടിച്ച ശേഷമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളം ടൂറിസം മേഖല കുതിപ്പിന്റെ പാതയിലാണെന്നും കോവിഡിന് ശേഷം ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ മികച്ച രീതിയിൽ അടയാളപ്പെടുത്താൻ സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. 2022 കേരളത്തിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തിയ വർഷമായിരുന്നു. 2023 ൽ ആ റെക്കോർഡും തകർക്കും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കാരവാൻ ടൂറിസം സിനിമ ടൂറിസം, പാലങ്ങളുടെ അടിഭാഗം ഉപയോഗപ്പെടുത്താൻ, ഫ്‌ളോട്ടിങ് ബ്രിഡ്ജ്, സർഫിങ് അക്കാദമി, ലിറ്റററി സർക്യൂട്ട്, ഗ്ലാസ് ബ്രിഡ്ജ്, സ്ത്രീ സൗഹാർദ്ദ ടൂറിസം,, food സ്ട്രീറ്റ്, നൈറ്റ് ലൈഫ് ടൂറിസം, അഗ്രി ടൂറിസം നെറ്റ്‌വർക്ക്, ഫെസ്റ്റിവൽ ടൂറിസം തുടങ്ങി നിരവധി പദ്ധതികൾ ഈ രണ്ടു വർഷത്തിനകം സംസ്ഥാനത്തെ ടൂറിസം മേഖലയുടെ പുരോഗതിക്കായി ആവിഷ്‌ക്കരിച്ചവയാണ്. മാത്രമല്ല പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തി അവയെ വികസിപ്പിക്കുക എന്നതാണ് ടൂറിസം വകുപ്പിന്റെ നയം എന്നും മന്ത്രി വ്യക്തമാക്കി. വാഗമണ്ണിൽ ഈയടുത്തു ഉത്ഘാടനം നടത്തിയ ഗ്ലാസ് ബ്രിഡ്ജിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.ഉത്ഘാടനം കഴിഞ്ഞു രണ്ടാഴ്ചക്കുള്ളിൽ തന്നെ ഏകദേശം 13000 ത്തിൽ പരം ആളുകൾ ഗ്ലാസ് ബ്രിഡ്ജിൽ വന്നു. കൂടാതെ ബൗധിക സാഹചര്യങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ അവിടെ വെയ്റ്റിംഗ് ഷെഡ് നിർമിച്ചു നല്കിയിട്ടുള്ളതായും ടോയ്‌ലെറ്റിന്റെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു അത് കൂടാതെ നിശ്ചിത സമയം കഴിയുമ്പോൾ ഗ്ലാസ് ബ്രിഡ്ജിന്റെ സ്റ്റെബിലിറ്റി പരിശോധനയും നടത്തണമെന്ന് നിർദ്ദേശം നല്കിയിട്ടുള്ളതായും മന്ത്രി വിശദീകരിച്ചു. റെന്റ് ടൂറിസത്തിന്റെ സാദ്ധ്യതകൾ പരിശോധിക്കുകയും സ്വകാര്യ നിക്ഷേപകർക്ക് വേണ്ട പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നവർ ചൈനക്കാരാണ് നിലവിൽ ചൈനയിൽ നിന്നുള്ള കൂടുതൽ സഞ്ചാരികളും ശ്രീലങ്കയാണ് സന്ദർശിക്കുന്നത്. അവരെ ആകർഷിക്കാൻ പ്രത്യക മാർക്കറ്റിങ് സ്ട്രാറ്റജി ആവിഷ്ക്കരിക്കുന്നത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ജി 20 നൽകിയ അവസരം നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പ്രമുഖ വ്യക്തിത്വങ്ങൾക്ക് കേരളത്തെ അനുഭവിച്ചറിയാനുള്ള അവസരം ഒരുക്കി നല്കാൻ സാധിച്ചു എല്ലാവരും കേരളം ടൂറിസത്തെ അഭിനന്ദിചാണ് മടങ്ങിയത് അത് കേരളത്തിന് അഭിമാനിക്കാവുന്ന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തി സഞ്ചാരികൾക്ക് മുന്നിൽ എത്തിക്കുക പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുക എന്നുള്ളത് സർക്കാരിന്റെ പ്രധാന പദ്ധതികളാണെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിൽ സഞ്ചാരികൾ എത്തുമ്പോൾ അവർ ചൂഷണം ചെയ്യപ്പെടുന്നുണ്ട് അതില്ലാതാക്കാൻ എല്ലാ മേഖലയിലുള്ളവർക്കും ബോധവൽക്കരണം നൽകും കൂടാതെ നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കും എന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് സുരക്ഷിത യാത്രക്കായി സ്ത്രീസൗഹാർദ്ദ ടൂറിസം പദ്ധതിക്ക് രൂപം നല്കിയിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി