കേന്ദ്രം നിര്‍ദേശിച്ച സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്ക് പകരം സംസ്ഥാനത്തിന്റെതായ പ്രത്യേക സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തിരിച്ചടി ആയേക്കും. ഭാവിയില്‍ െവെദ്യുതി മേഖലയില്‍ ആവശ്യമായി വരുന്ന കേന്ദ്ര സഹായം ഇതുമൂലം അനിശ്ചിതത്വത്തിലാകുമെന്നു സൂചന. അങ്ങനെ വന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കേരളത്തിന് ഒറ്റയ്ക്ക് െവെദ്യുതി വിതരണ രംഗത്തെ നവീകരണം സാധിക്കാതെ വരുമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.പ്രസരണ നഷ്ടം കുറയ്ക്കാന്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയം ആവിഷ്ക്കരിച്ച പുനരുദ്ധാരണ പദ്ധതിയാണ് ആര്.ഡി.എസ്.എസ് . ഇതിന്റെ ഭാഗമാണു സ്മാര്‍ട്ട് മീറ്റര്‍.
പദ്ധതി നടപ്പായില്ലെങ്കില്‍ വിതരണ മേഖല നവീകരിക്കാനുള്ള കേന്ദ്ര ഗ്രാന്റ് ലഭിക്കില്ല. ഇതു സംബന്ധിച്ചു കേന്ദ്രം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
പദ്ധതി വേണ്ടന്നുവച്ചതോടെ 9,000 കോടിയുടെ കേന്ദ്ര ഗ്രാന്റാണ് കേരളത്തിനു നഷ്ടമാകുന്നത്. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയിലൂടെ ലഭിക്കുന്ന 2,600 കോടിയും വിതരണ രംഗം നവീകരിക്കാനുള്ള രണ്ടാംഘട്ട പദ്ധതിക്കുള്ള 6,600 കോടി രൂപയും തിരിച്ചടയ്ക്കേണ്ടാത്ത ഗ്രാന്റാണ്. പവര്‍ ഫിനാന്‍സ് കോപ്പറേഷന്റെ കണക്കനുസരിച്ച് കെ.എസ്.ഇ.ബിയുടെ ഒരു വര്‍ഷത്തെ പ്രസരണ നഷ്ടം 2,315 കോടി രൂപയാണ്. ഈ നഷ്ടം ഒഴിവാക്കാന്‍ കൂടിയാണ് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി വേണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നത്.
സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം നടപ്പാക്കുന്നത് ടോട്ടെക്സ് മാതൃകയിലായതിനാല്‍ സംസ്ഥാനത്തിന് ഒരു രൂപ പോലും ചെലവാക്കേണ്ടി വരില്ല. എന്നാല്‍ സ്വകാര്യ പങ്കാളിത്തമുള്ള റൂറല്‍ ഇലക്ട്രിഫിക്കേഷന് കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നതെന്ന ഒറ്റ കാരണം പറഞ്ഞാണ് യൂണിയനുകള്‍ പദ്ധതിയെ എതിര്‍ക്കുന്നത്.കേന്ദ്രം നിര്‍ദേശിച്ച സ്മാര്‍ട്ട് മീറ്റര്‍ പദ്ധതീയുടെ നേട്ടങ്ങളയി പറയുന്നത് ഇവയൊക്കെയാണ്, ഉപയോഗിക്കുന്ന െവെദ്യുതി എത്ര, തുക എത്ര എന്നത് അറിയാന്‍ കഴിയും. ഇതനുസരിച്ച് ഉപയോഗം സ്വയം നിയന്ത്രിക്കാം. ബില്ലിങ്, കളക്ഷന്‍ എന്നിവ കാര്യക്ഷമമാക്കാം. ഉപഭോക്താവിന് കുടിശികയില്ലാതാക്കാം. പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് സംവിധാനത്തിലൂടെ ചാര്‍ജ് ചെയ്യാം. നിലവില്‍ ഉപഭോക്താവില്‍ നിന്നും കെ.എസ്.ഇ.ബി. ഈടാക്കുന്ന മീറ്റര്‍ വാടക, ഇലക്ട്രിസിറ്റി ഡ്യൂട്ടി ചാര്‍ജ്, സര്‍വീസ് ചാര്‍ജ്, ഫിക്സഡ് ചാര്‍ജ്, അഡീഷണല്‍ ബില്‍, അഡീഷണല്‍ ഡെപ്പോസിറ്റ് തുടങ്ങിയവ സ്മാര്‍ട്ട് മീറ്റര്‍ സംവിധാനത്തില്‍ ഉണ്ടാവില്ല. ഉപയോഗിച്ചാല്‍ മാത്രം ബില്‍, അല്ലെങ്കില്‍ ബില്‍ അടയ്ക്കേണ്ട. മിനിമം െവെദ്യുതി ചാര്‍ജ് ഉണ്ടാവില്ല. മീറ്റര്‍ കേടായാല്‍ ഏജന്‍സി സൗജന്യമായി നന്നാക്കി തരും.
ചെലവാകുന്ന തുക ഉപഭോക്താവില്‍നിന്നു ഗഡുക്കളായി ഈടാക്കുന്നതിനാല്‍ വന്‍ തുക ഒരുമിച്ച് അടയ്ക്കുന്നതില്‍നിന്നും രക്ഷപ്പെടാം.നേരത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നടത്തിപ്പ് നല്കുന്ന ടോട്ടക്സ് രീതിയില്‍ സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം നടത്തിയാല്‍ ജനത്തിന് അധികഭാരം ഉണ്ടാകുമെന്ന് കണ്ടെത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞ രീതി സംസ്ഥാനം ഉപേക്ഷിച്ചത്. കേന്ദ്ര നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പദ്ധതിക്കുള്ള ഗ്രാന്‍ഡ് നഷ്ടപ്പെടുമെന്ന് ഊര്‍ജമന്ത്രാലയം ഇതിനോടകം കേരളത്തെയും അറിയിച്ചിട്ടുണ്ട്.

