ഇന്ത്യ എന്ന പേര് തുടച്ചുനീക്കാനാണ് നീക്കുമെങ്കിൽ അത് ദുഷ്ടലാക്ക്; കെ സി വേണുഗോപാൽ

തിരുവനന്തപുരം: രാജ്യത്തിന്റെ പേര് മാറ്റുമെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇന്ത്യ എന്ന പേര് തുടച്ചുനീക്കാനാണ് നീക്കുമെങ്കിൽ അത് ദുഷ്ടലാക്കാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നീക്കം വിഭജനവും വിഭാഗീയതയുമാണ്. ഭാരതം എന്ന വാക്കിനോടല്ല എതിർപ്പെന്നും ഭാരത് ജോഡോ യാത്ര നടത്തിയവരാണ് കോൺഗ്രസെന്നും അദ്ദേഹം വ്യക്തമാക്കി.

എംവി ഗോവിന്ദന്റേത് മുൻകൂർ ജാമ്യമാണ്. തങ്ങൾ സന്ധി ചെയ്യാത്ത ഒരേ ഒരു പ്രസ്ഥാനം ബിജെപിയാണ്. ഇഡി , സിബിഐ എന്ന് കേൾക്കുമ്പോൾ കവാത്ത് മറക്കുന്നത് സിപിഐഎമ്മാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുപ്പള്ളിയിൽ കോൺഗ്രസ് വമ്പൻ വിജയം നേടുമെന്നും സിപിഐഎം വോട്ടും കോൺഗ്രസിന് ലഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.