ഗൂഗിൾ ക്ലൗഡ് സിഇആർടിയുമായി സഹകരിക്കുന്നു : ഉദ്യോഗസ്ഥരെ സൈബർ സുരക്ഷയിൽ പരിശീലിപ്പിക്കുക ലക്ഷ്യം

ഇന്ത്യയിൽ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) സൈബർ സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയതോടൊപ്പവും (MeitY), കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനോടൊപ്പവും (CERT-In) ഗൂഗിൾ ക്ലൗഡ് കൈകോർക്കുന്നു. രാജ്യത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ സൈബർ സുരക്ഷാ സ്കില്ലുകൾ വർധിപ്പിക്കുന്നതിന് ഈ സഹകരണം.

ഈ പങ്കാളിത്തത്തിന്റെ ഭാഗമായി, വിവിധ സംരംഭങ്ങളിലൂടെ സൈബർ സുരക്ഷാ പരിശീലനത്തിലും നൈപുണ്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും. സൈബർ പ്രതിരോധത്തിൽ മികച്ച രീതികൾ ഉപയോഗിച്ച് അവരെ സജ്ജരാക്കുന്നതിന് 1,000 സർക്കാർ ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു ‘സൈബർ സേന’യെ പരിശീലിപ്പിക്കും. രാജ്യവ്യാപകമായി ഇന്ത്യക്കാർക്ക് സുരക്ഷിതവും സുരക്ഷിതവുമായ സേവനങ്ങൾ പ്രദാനം ചെയ്യുന്ന സഹകരണം വളർത്തിയെടുക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ഗൂഗിൾ ക്ലൗഡിന്റെ സിഇഒ തോമസ് കുര്യൻപറഞ്ഞു. പഠിതാക്കൾക്ക് 100,000 ഗൂഗിൾ സൈബർ സെക്യൂരിറ്റി സർട്ടിഫിക്കറ്റ് സ്‌കോളർഷിപ്പുകൾ ഗൂഗിൾ സംഭാവന ചെയ്യുമെന്നും അറിയിച്ചു.

ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( വഴി ഇന്ത്യയിൽ ഇ-കൊമേഴ്‌സ് മുന്നോട്ട് കൊണ്ടുപോകാൻ ഗൂഗിൾ ക്ലൗഡുമായി സഹകരിക്കുന്ന ഗവൺമെന്റിന്റെ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിലേക്കും ഈ സഹകരണം വ്യാപിക്കുക്കുമെന്നും വിവരമുണ്ട്.