ചൈനീസ് പ്രചരണവുമായി ബന്ധപ്പെട്ട 7,000 വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ

തെറ്റായ ചൈനീസ് പ്രചാരണത്തെ തടയാനുള്ള ശ്രമത്തിൽ, മെറ്റാ നിരവധി ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളും ആയിരക്കണക്കിന് ഫേസ്ബുക്ക് അക്കൗണ്ടുകളും ഇല്ലാതാക്കി. ഇതുവരെ കണ്ടെത്തിയ വഞ്ചനാപരമായ അക്കൗണ്ടുകളുടെ ഏറ്റവും വലിയ നെറ്റ്‌വർക്കുകളിൽ ഒന്നായ 7,704 ഫേസ്ബുക് അക്കൗണ്ടുകളും 954 പേജുകളും 15 ഗ്രൂപ്പുകളും 15 ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളുമാണ് മെറ്റ മൊത്തത്തിൽ തുടച്ചുമാറ്റിയത്.

കഴിഞ്ഞ വർഷത്തിന്റെ അവസാന ഭാഗം ഒരു സർക്കാരിതര സംഘടനയ്ക്ക് നേരെയുള്ള ആക്രമണത്തെ തുടർന്നാണ് മെറ്റാ ഈ ഓപ്പറേഷനെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയത്. പിന്നീടുള്ള അന്വേഷണങ്ങളിൽ ഈ നെറ്റ്‌വർക്കും “സ്‌പാമോഫ്‌ലേജ്” എന്നറിയപ്പെടുന്ന മുൻകാല സ്വാധീന പ്രവർത്തനവും തമ്മിലുള്ള ബന്ധങ്ങൾ വെളിപ്പെട്ടു. തുടർന്നാണ് നടപടിയെടുത്തത്. തായ്‌വാൻ, യുഎസ്, ഓസ്‌ട്രേലിയ, യുകെ, ജപ്പാൻ, ആഗോള ചൈനീസ് സംസാരിക്കുന്ന പ്രേക്ഷകർ എന്നിവയുൾപ്പെടെ ആഗോളതലത്തിൽ നിരവധി പ്രദേശങ്ങളെ ഈ നെറ്റ്‌വർക്ക് ലക്ഷ്യമിടുന്നതായും കമ്പനി പരാമർശിച്ചു.

ഫേസ്ബുക് , ഇൻസ്റ്റാഗ്രാം , എക്സ് (മുമ്പ് ട്വിറ്റർ), യൂട്യൂബ് , ടിക്ടോക്ക് , റെഡിറ്റ് , പിന്റെരെസ്റ്റ് , മീഡിയം , ബ്ലോഗസ്പോട്ട് , വിമിയോ , കൂടാതെ ഡസൻ കണക്കിന് ചെറിയ പ്ലാറ്റ്‌ഫോമുകളും ഫോറങ്ങളും ഉൾപ്പെടെ 50-ലധികം ആപ്പുകളാണ് ഇത് ലക്ഷ്യമിടുന്നത് എന്നും മെറ്റ ബ്ലോഗ്‌പോസ്റ്റിൽ പറഞ്ഞു. “സ്പാമോഫ്ലേജ്” എന്ന് വിളിക്കപ്പെടുന്ന 2019-ൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ചൈന അനുകൂല സ്വാധീന പ്രവർത്തനവുമായി ബന്ധിപ്പിക്കുന്ന വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള തെളിവുകൾ കണ്ടെത്തിയതായും മെറ്റാ സ്ഥിരീകരിച്ചു.