കൊച്ചി: ഐ ജി ലക്ഷ്മൺ അറസ്റ്റിൽ. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് ഗൂഢാലോചനാ കേസിലാണ് അറസ്റ്റ്. ചോദ്യം ചെയ്യലുകൾക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം അദ്ദേഹത്തെ ജാമ്യം നൽകി വിട്ടയച്ചു. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനാണ് ഐജി ലക്ഷ്മൺ എന്നും ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും ക്രൈംബ്രാഞ്ച് നേരത്തെ അറിയിച്ചിരുന്നു.
മോൺസൺ കേസുമായി ബന്ധപ്പെട്ട് നേരത്തെ ഐജി ലക്ഷ്മണെ സസ്‌പെൻഡ് ചെയ്തിരുന്നു. പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൺസൺ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനാണ് ഐജി ജി ലക്ഷ്മണയെ സസ്പെൻഡ് ചെയ്തത്. പോലീസ് സേനയ്ക്ക് അപമാനകരമായ പെരുമാറ്റമുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെയാണ് ഐജി ലക്ഷ്ണമണിനെയും പ്രതിയാക്കിയത്. എന്നാൽ, ആദ്യമൊന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഐജിലക്ഷ്മൺ തയ്യാറായിരുന്നില്ല. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റെന്ന സംശയമടക്കം അന്വേഷണ സംഘം ഉയർത്തിയതോടെയാണ് അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായത്.

