ചെസ്സ് ലോകകപ്പ് ഫൈനലിൽ പ്രഗ്നാനന്ദ മാഗ്നസ് കാൾസനെ നേരിടും

ഇന്ത്യൻ താരം പ്രഗ്നാനന്ദ ചെസ്സ് ലോകകപ്പ് ഫൈനലിൽ ഇടം നേടി. സെമിഫൈനലിൽ അമേരിക്കയുടെ ലോക മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനയയെ തോൽപിച്ചായിരുന്നു ഫൈനലിൽ പ്രവേശിച്ചത്.

ക്വാർട്ടർ ഫൈനലിലെത്തിയ ഇന്ത്യൻ താരങ്ങളിൽ ടൂർണമെന്റിൽ അവശേഷിക്കുന്ന പ്രഗ്നാനന്ദ ഫൈനലിൽ നേരിടാൻ പോകുന്നത് മാഗ്നസ് കാൾസനെയായിരിക്കും. ഇന്ത്യൻ താരം അർജുൻ എരിഗൈസിയെ മുൻപ് പ്രഗ്നാനന്ദ പരാജയപ്പെടുത്തിയിരുന്നു. നോക്ക് ഔട്ട് 2005 ൽ തുടങ്ങിയ ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.