കോഴിക്കോട് : പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ വിജയം കരസ്ഥമാക്കുമെന്ന് കെ മുരളീധരൻ. ഉമ്മൻചാണ്ടിക്ക് കുടുംബം മികച്ച ചികിത്സ നൽകിയിട്ടുണ്ടെന്നും ചികിത്സ വിവാദം സിപി എം ഇറക്കുന്ന തറ പ്രചരണമാണെന്നും മുരളീധരൻ പ്രതികരിച്ചു. ജെയ്ക് സി തോമസിന് അച്ഛനോടും മകനോടും തോറ്റതിന്റെ ഹാട്രിക് കിട്ടുമെന്നും മുരളീധരൻ പരിഹസിച്ചു. മാസപ്പടിവിവാദത്തിൽ യു ഡി എഫ് പ്രതികരിക്കാത്തത് പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം പ്രതികരിക്കേണ്ട എന്നത് കൊണ്ടാണ്.
എല്ലാ രാഷ്ട്രീയ പാർട്ടികളും ബ്ലാക്ക് ലിസ്റ്റിൽ പെടാത്ത കമ്പനികളിൽ നിന്ന് പണം വാങ്ങാറുണ്ടെന്നും എന്നാൽ ഇപ്പോഴത്തെ വിവാദവുമായി അതിന് ബന്ധമില്ലെന്നും മുരളീധരൻ വ്യക്തമാക്കി. വീണ വിജയന് തുക നൽകിയത് ഡയറക്ട് ആണെന്നും വീണയ്ക്ക് നൽകിയ തുക ആദായ നികുതി റിട്ടേണിൽ കാണിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു.

