പാരീസ് : യു എസ് മേജർ ലീഗ് സോക്കറിലേക്ക് നെയ്മർ ക്ലബ് മാറാനൊരുങ്ങുന്നതായി വാർത്തകൾ പുറത്തു വരുന്നു. സൂപ്പർ താരം മെസ്സി ക്ലബ് വിട്ടതോടെ പി എസ് ജിയിൽ തുടരാൻ താത്പര്യമില്ലെന്ന് നെയ്മർ അറിയിച്ചെന്നാണ് ക്ലബ് അധികൃതർ വ്യക്തമാക്കുന്നത്. ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പെയും പി എസ് ജിയിൽ തുടരില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗികമായി ക്ലബ് മാറിയിട്ടില്ലെങ്കിലും താരത്തിന്റെ പരിശീലനം ഒറ്റയ്ക്കാണ്.
കൂടാതെ എംബാപ്പെയുടെ ജേഴ്സി വില്പന ക്ലബ് നിർത്തി വച്ചിട്ടുമുണ്ട്. പി എസ് ജി വിട്ട് നെയ്മർ ബാർസിലോണയിലേക്ക് പോകുമെന്നും യു എസ് മേജർ സോക്കർ ടീമിലേക്ക് പോകുമെന്നും പറയുന്നുണ്ട്. അതേ സമയം വൻ തുകയാണ് നെയ്മറെ വിൽക്കുന്നതിലൂടെ പി എസ് ജി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്. ലൊസാഞ്ചലസ് എഫ് സി നെയ്മറെ ടീമിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും എവിടെ കളിക്കണമെന്ന തീരുമാനം നെയ്മർ വ്യക്തമാക്കിയിട്ടില്ല.

