എലോൺ മസ്‌കിന്റെ വെഗാസ് ലൂപ് എന്ന ഭൂഗർഭ തുരങ്ക പദ്ധതി 68 മൈൽ നിർമിക്കാൻ അനുമതി ലഭിച്ചു. ലാസ് വെഗാസ് കൗൺസിലാണ് മാസ്‌കിന്റെ കമ്പനിക്ക് അനുമതി നൽകിയത്. ഇതിലൂടെ സാധ്യമാകുന്നത് 21 സ്റ്റേഷൻ അടങ്ങുന്ന വിപുലമായ ഭൂഗർഭ സംവിധാനമാണ്. 2016 ൽ മണിക്കൂറുകൾ ഗതാഗത കുരുക്കിൽ പെട്ടപ്പോഴാണ് മസ്കിന്റെ ഉള്ളിൽ ഈ ആശയം ഉദിച്ചത്. ഇതിനെ സാധ്യമാക്കുന്നതിനാണ് അദ്ദേഹം ‘മസ്‌ക് ദ ബോറിങ്’ കമ്പനി സ്ഥാപിച്ചത്.
ഹൈപ്പർലൂപ് എന്ന പേരിൽ തുരങ്ക പാതയിലൂടെ ട്രെയിനുകൾ ഓടിക്കാനുള്ള ആശയവും ഇതിന് പിന്നാലെ വന്നെങ്കിലും ട്രെയിൻ പദ്ധതി പലയിടത്തും പ്രാരംഭ ഘട്ടത്തിലാണ്. ടെസ്‌ല കാറുകളും ഈ തുരങ്ക പാത വഴി കൊണ്ട് പോകാനാവും. ഈ പദ്ധതിയിൽ ഓരോ വാഹനങ്ങളും പ്രത്യേകമായാവും കടന്നു പോകുന്നത്. അത് കൊണ്ട് നമുക്ക് പോകേണ്ട സ്ഥലത്താകും വാഹനം പുറത്തെടുക്കാനും നിർത്താനും കഴിയുന്നത്. 240 കിലോ മീറ്റർ വേഗതയിലാണ് ലൂപിന്റെ സഞ്ചാരം.

