ന്യൂ ഡൽഹി : ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം രാഹുൽ ഗാന്ധി വെളിപ്പെടുത്തിയത് നിയമവിരുദ്ധമെന്ന് ദേശീയ ബാലവകാശ കമ്മീഷൻ. 2021 ൽ കൊല്ലപ്പെട്ട യുവതിയുടെ വ്യക്തി വിവരം രാഹുൽ ഗാന്ധി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വെളിപ്പെടുത്തിയത് നിയമ വിരുദ്ധമെന്ന് പറഞ്ഞ ബാലാവകാശകമ്മീഷൻ ഇക്കാര്യം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചതോടെ വ്യക്തി വിവരങ്ങൾ പുറത്തായെന്നാണ് ബാലാവകാശ കമ്മീഷൻ പറയുന്നത്. ജുവനൈൽ ജസ്റ്റിസ് 2015 ന്റെ ലംഘനം നടന്നെന്നാണ് കമ്മീഷൻ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നത്. മാനനഷ്ടക്കേസിൽ വിചാരണ നടന്നു കൊണ്ടിരിക്കുന്ന ഈ സമയത്തെ പുതിയ കേസ് രാഹുൽ ഗാന്ധിക്ക് തിരിച്ചടിയാകും.

