ഇന്ത്യയുടെ മിസൈൽ മാൻ ഓർമ്മയായിട്ട് ഇന്ന് 8 വർഷം തികയുന്നു

ഓർമ്മയായിട്ട് ഇന്ന് 5 വർഷം.

ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെട്ടിരുന്ന ഡോ എ പി ജെ അബ്ദുൽ കലാം ഓർമ്മയായിട്ട് ഇന്ന് 8 വർഷം തികയുന്നു. നമ്മൾ ഏവരെയും സ്വപ്നം കാണാൻ പഠിപ്പിച്ച ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക വളർച്ചയ്ക്കും ജനങ്ങളുടെ വികാസത്തിനും വിലമതിക്കാനാവാത്ത സംഭാവന നൽകിയ മഹത് വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയും മിസൈൽ സാങ്കേതിക വിദ്യ വിദഗ്ദ്ധനും ആയിരുന്നു അബ്ദുൽ കലാം.

തമിഴ്‌നാട്ടിലെ രാമേശ്വരത്തു ജനിച്ച ഇദ്ദേഹം ഐ എസ് ആർ ഓ, പ്രതിരോധ ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിൽ പ്രധാന സ്ഥാനം വഹിച്ചിട്ടുണ്ട്. മികച്ച അധ്യാപകൻ, ഗവേഷകൻ, എഴുത്തുകാരൻ എന്നിങ്ങനെ വിവിധ മേഖലകളിൽ സ്വന്തം കയ്യൊപ്പ് പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു. ‘ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം ഉറക്കം കെടുത്തുന്നതാവണം സ്വപ്നമെന്ന്’ രാജ്യത്തോട് ഉറക്കെ വിളിച്ചു പറഞ്ഞ മഹത് വ്യക്തിയുടെ എട്ടാം ഓർമദിനമാണിന്ന്.