ഡൽഹി : വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം നിരവധി റെക്കോർഡുകളാണ് ഇന്ത്യൻ സ്റ്റാർ ഓഫ് സ്പിന്നർ ആർ അശ്വിൻ സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റുമായി അദ്ദേഹം വിൻഡീസിന്റെ അന്തകനായി മാറിയിരിക്കുന്നു. അശ്വിൻന്റെ ചിറകിലേറി വിൻഡീസിനെ ആദ്യ ദിനം തന്നെ 150 റൺസിന് ഓൾ ഔട്ട് ആകുകയും ചെയ്തു. ഓസ്ട്രേലിയയുമായുള്ള കഴിഞ്ഞ ഡബ്ള്യു ടി സി ഫൈനലിൽ തഴയപ്പെട്ടതിന് കളിക്കളത്തിൽ ഫൈഫറുമായി അശ്വിൻ ടീം മാനേജ്മെന്റിന്റെ മറുപടി നൽകുകയായിരുന്നു.
24.3 ഓവറിൽ ആറു മെയ്ഡ്നുകളുൾപ്പെടെ 60 റൺസ് മാത്രം വിട്ടുകൊടുത്താണ് അശ്വിൻ 5 പേരെ പുറത്താക്കിയത്. വിൻഡീസ് നായകൻ ക്രെയ്ഗ്,ചന്ദർപോൾ,അത്താൻസേ,അൾസറി, ജോമേൽ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ഇരകൾ. ടെസ്റ്റ് ക്രിക്കറ്റിൽ 9 മത്സരങ്ങളിൽ നിന്ന് ഇത് അഞ്ചാമത്തെ തവണയാണ് അശ്വിൻ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്.
ജെയിംസ് ആൻഡേഴ്സന്റെ റെക്കോർഡും ഇതോടെ അശ്വിൻ തകർത്തിരിക്കുകയാണ്.ആൻഡേഴ്സൺ 181 ടെസ്റ്റുകളാണ് ഇത്രയും ഫൈഫറുകൾക്കായി എടുത്തതെങ്കിൽ അശ്വിൻ വെറും 93 ടെസ്റ്റുകളിലൂടെ ഈ നേട്ടം കൈവരിച്ചു.ഏറ്റവുമധികം തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത രണ്ടാമത്തെ ഇന്ത്യൻ ബൗളർ കൂടിയാണ് അദ്ദേഹം. 132 ടെസ്റ്റുകളിൽ നിന്ന് 35 ഫൈഫറുകളുമായി മുൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയുടെ പേരിലാണ് ഓൾ ടൈം റെക്കോർഡ്.

