കൊച്ചി: സിപിഎമ്മില്‍ നിന്ന് രാജിവെച്ച് ട്വന്റി ട്വന്റിയില്‍ ചേര്‍ന്ന കെ കെ ജോസിനെ മുളക് പൊടിയെറിഞ്ഞ് മര്‍ദ്ദിച്ചതായി പരാതി. തിരുവാണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി ആര്‍ പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ട്വന്റി ട്വന്റി അറിയിച്ചു. അതേസമയം, പ്രശ്‌നങ്ങളുണ്ടാക്കിയത് ട്വന്റി ട്വന്റിയാണെന്ന് സിപിഎം പ്രദേശിക നേതൃത്വം പ്രതികരിച്ചു. എറണാകുളം ജില്ലയില്‍ ട്വന്റി ട്വന്റി മത്സരിച്ച് മണ്ഡലങ്ങളില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. കുന്നത്തുനാട്, പെരുമ്പാവൂര്‍, കോതമഗംലം, മൂവാറ്റു പുഴ, തൃക്കാക്കര, വൈപ്പിന്‍, കൊച്ചി, എറണാകുളം എന്നീ എട്ട് മണ്ഡലങ്ങളിലാണ് ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉണ്ടായതിന് സമാനമായ സംഘര്‍ഷങ്ങളൊന്നും ഇത്തവണ കുന്നത്തുനാട്ടില്‍ ഉണ്ടായില്ല.
2021-04-07

