റേറ്റിങ് പല സര്‍വകലാശാലകള്‍ക്കും ഒപ്പിക്കാന്‍ കഴിയും ; കേരളത്തിലെ സർവകലാശാലകൾക്കെതിരെ ഗവർണർ

കേരള, എംജി സര്‍വകലാശാലകളില്‍ അധ്യാപകരില്ലാത്തതാണ് യഥാർത്ഥ ആശങ്കയെന്നും ഗവര്‍ണര്‍. കേന്ദ്ര ഏജന്‍സികളുടെ റേറ്റിങുകളായ ‘എൻഐആർഎഫ്, നാക്’ എന്നിവ പൊതുമാനദണ്ഡമായി കണക്കാക്കാനാകില്ലയെന്നും, റേറ്റിങ് പല സര്‍വകലാശാലകള്‍ക്കും ഒപ്പിക്കാന്‍ കഴിയുമെന്നും ഗവർണർ കുറ്റപ്പെടുത്തി.

കേരള, എം ജി സർവകലാശാലകളിൽ പല വകുപ്പുകളിലും 10 വർഷമായി അദ്ധ്യാപകരില്ല. സിവിൽ സർവീസ് വിജയികളിൽ എത്ര പേർ കേരളത്തിൽ പഠിച്ചവരുണ്ടെന്ന് അന്വേഷിക്കണം. സർവകലാശാലകൾക്ക് എങ്ങനെ മികച്ച അക്രഡിറ്റേഷൻ ലഭിക്കുന്നുവെന്ന് അറിയില്ലെന്നും ഗവർണർ പറഞ്ഞു. സർവകലാശാലകൾക്ക് എങ്ങനെ മികച്ച അക്രഡിറ്റേഷൻ ലഭിക്കുന്നുവെന്ന് അറിയില്ലെന്നും ഗവർണർ വ്യക്തമാക്കി.