പലരും നേരിടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ആസ്ത്മ. പാരമ്പര്യഘടകങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളുമാണ് ആസ്ത്മ ഉണ്ടാകാനുള്ള പ്രധാനകാരണങ്ങൾ. ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലർജിയാണിത്. അലർജി ഉണ്ടാക്കുന്ന ഘടകങ്ങൾ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം.
ശ്വാസംമുട്ടൽ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോൾ വിസിലടിക്കുന്ന ശബ്ദം കേൾക്കുക, വിട്ടുമാറാത്ത ചുമ, നെഞ്ചിന് ഭാരം തോന്നുക തുടങ്ങിയവയാണ് ആസ്ത്മയുടെ പ്രധാന ലക്ഷണങ്ങൾ. കാലാവസ്ഥ, വായു മലിനീകരണം, ജീവിതശൈലി, ചില ഭക്ഷണങ്ങൾ, പാരമ്പര്യം തുടങ്ങിയവയെല്ലാം ആസ്ത്മയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ആസ്ത്മാ രോഗികൾ മഴക്കാലത്ത് പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. കാരണം കൂടുതൽ തണുപ്പ് ആസ്ത്മയുടെ ലക്ഷണങ്ങൾ മൂർച്ഛിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.
മഴക്കാലത്ത് ആസ്ത്മാ രോഗികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
തൈര്
തൈര് പൊതുവേ തണുത്ത ഭക്ഷണമായതിനാൽ ആസ്ത്മാ രോഗികൾ മഴക്കാലത്ത് ഇവ കഴിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. കാരണം ഇവ ആസ്ത്മയുടെ ലക്ഷണങ്ങൾ മൂർച്ഛിക്കാൻ കാരണമായേക്കാം.
ഐസ്‌ക്രീം
ഐസ്‌ക്രീം മഴക്കാലത്ത് കഴിക്കുന്നതും ചിലപ്പോൾ ആസ്ത്മയുടെ ലക്ഷണങ്ങൾ വർദ്ധിപ്പിക്കും.
ജങ്ക് ഫുഡ്
പ്രോസസ്ഡ് ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയും ആസ്ത്മയുടെ ലക്ഷണങ്ങൾ കൂട്ടും. അതിനാൽ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.
മധുരം
മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നതു ചിലപ്പോൾ ആസ്ത്മയുടെ ലക്ഷണങ്ങൾ കൂട്ടിയേക്കും.
പാലുൽപ്പന്നങ്ങൾ
ആസ്ത്മാ രോഗികൾ പാൽ, ചായ, കാപ്പി തുടങ്ങിയവയും പരമാവധി ഒഴിവാക്കണം.
മദ്യം
ആസ്ത്മാ രോഗികൾ അമിത മദ്യപാനം ഒഴിവാക്കേണ്ടതാണ്.

