പ്രമേഹ രോഗിയാണോ; ദിവസവും ഓരോ ആപ്പിൾ കഴിക്കാം…..

‘ആൻ ആപ്പിൾ എ ഡേ കീപ്പ്‌സ് ഡോക്ടർ എവേ’ എന്നാണ് പറയപ്പെടുന്നത്. ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ആപ്പിളിനുണ്ട്. എല്ലുകളുടെ സംരക്ഷണം, ദന്ത സംരക്ഷണം, കാൻസർ പ്രതിരോധം തുടങ്ങിയവക്കെല്ലാം ആപ്പിൾ കഴിക്കുന്നത് നല്ലതാണ്.

ആപ്പിൾ കഴിക്കുന്നത് വായിലെ അണുബാധയെ അകറ്റുകയും ദന്ത ശുദ്ധി വരുത്തുകയും ചെയ്യുന്നു. ആപ്പിൾ കഴിക്കുമ്പോൾ ആപ്പിളിലടങ്ങിയിരിക്കുന്ന ഫൈബർ പല്ലൂകളെ വെൺമയുള്ളതാക്കുന്നു. ആപ്പിൾ കഴിക്കുമ്പോഴുണ്ടാകുന്ന ഉമിനീർ ബാക്ടീരിയകളിൽ നിന്ന് പല്ലുകളെ സംരക്ഷിക്കുന്നുവെന്നും വിദഗ്ധർ പറയുന്നു. ആപ്പിൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും. അതിനാൽ തന്നെ ഇത് ടൈപ്പ് ടു പ്രമേഹക്കാർക്ക് നല്ലതാണ്. ആപ്പിളിലെ പെക്ടിൻ ഇൻസുലിൻ തോത് ക്രമീകരിക്കുകയും ചെയ്യും.

വിറ്റാമിൻ സി ആപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് എല്ലിന്റെ ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും. ആപ്പിൾ സന്ധിവാതത്തെ ചെറുക്കാനും സഹായിക്കും. കൊളസ്ട്രോളിനെതിരായുള്ള ഫീനോൾസ് അടിങ്ങിയിരിക്കുന്നതിനാൽ ആപ്പിൾ കഴിക്കുന്നതിലൂടെ കൊളസിട്രോൾ നിയന്ത്രിക്കാൻ കഴിയും.

ആപ്പിൾ കഴിക്കുന്നതിലൂടെ ക്യാൻസറിനെ പ്രതിരോധിക്കാനും കഴിയുന്നതാണ്. ആപ്പിളിലുള്ള ഫ്ളവനോയിഡ് അർബുദകോശങ്ങളുടെ വളർച്ച തടയുമെന്ന് വിദഗ്ധർ പറയുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും ആപ്പിൾ സഹായിക്കും.