ധാരാളം നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്ന ഒന്നാണ് പ്രപഞ്ചം. മനുഷ്യ നിർമിതമായതും, അദൃശ്യ ശക്തികളുടെ പ്രവർത്തനങ്ങളാലും, ഇന്നും ഉത്തരം ലഭിക്കാത്ത പല നിഗൂഡ സംഭവങ്ങളും നമുക്ക് മുന്നിലുണ്ട് , ഗോതിക് ശിലാ ഘടനയിലുള്ള ഒരു കൂറ്റൻ പാലം, ആ പാലത്തിലൂടെ കടന്ന് പോവുന്ന നായ്ക്കൾ എല്ലാം പാലത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യുക. കേൾക്കുമ്പോൾ ഹോളിവുഡ് ഹൊറർ ത്രില്ലർ സിനിമയിലെ കഥയാണെന്ന് തോന്നിയേക്കാം പക്ഷെ ഇത് സത്യമാണ്. സ്കോട്ട്ലണ്ടിലെ ഗ്ളാസ്ഗോ പട്ടണത്തിനടുത്തുള്ള ഡംബാർട്ടണിലെ ഓവർടൗൺ എന്ന പാലമാണ് നായ്ക്കളുടെ അന്തകനായി മാറിയ ആ നിഗൂഡ സ്ഥലം.
ഡംബാർട്ടണിനടുത്തുള്ള ഓവർ ടോൺ ഹൗസിലേക്കുള്ള റോഡിന് മുകളിൽ 50 അടി ഉയരത്തിൽ 1895 ൽ പ്രശസ്ത ആർക്കിടെക്റ്റായ എച്ച്. ഇ. മിൽനർ ഗോതിക് ശിലാ ഘടനയിൽ രൂപകൽപ്പന ചെയ്ത ഒരു പാലമാണ് ഇന്ന് മരണത്തിന്റെ കൂട്ടുകാരൻ എന്നറിയപ്പെടുന്ന ഓവർ ടോൺപാലം. രണ്ടാം ലോക മഹായുദ്ധത്തിൽ രക്ഷപ്പെടുത്തപ്പെട്ട പട്ടാളക്കാർക്കുള്ള അഭയസ്ഥാനമായും ആശുപത്രിയായും സിനിമാ സെറ്റായുമൊക്കെ ഓവർട്ടോൺ ഹൗസ് വേഷമിട്ട് ഹീറോ ആയിട്ടുണ്ട്. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് വില്ലനായി മാറുന്നത്. 1950 കളിലാണ് പാലത്തിൽ നിന്നും നായ്ക്കൾ അപ്രത്യക്ഷമാവാൻ തുടങ്ങുന്നത്. പാലത്തിലൂടെ സഞ്ചരിക്കുന്ന പട്ടികൾ യാതൊരു കാരണവുമില്ലാതെ താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ തുടങ്ങി. അങ്ങനെ ഓവർട്ടോൺ പാലം മരണത്തിൻ്റെ കൂട്ടുകാരൻ എന്നറിയപ്പെടാൻ തുടങ്ങി. 2005-2006 മുതലാണ് ഇത് പുറം ലോകം അറിയുന്നത്. 2006 ൽ ഡെയ്‌ലി മെയിലിൽ ഗ്ലാസ്ഗോയിലെ മറഞ്ഞിരിക്കുന്ന നിഗൂഢതകൾ എന്ന ഒരു ലേഖനം വന്നിരുന്നു.അന്ന് മുതലാണ് ഈ പാലം ലോക ശ്രദ്ധ നേടുന്നതും. ഒരിക്കൽ ലോട്ടി മക്കിനൻ എന്ന സ്ത്രീയും അവരുടെ രണ്ട് കുട്ടികളും തന്റെ ബോർഡർ കോളി ഇനത്തിൽ പെട്ട ബോണിക എന്ന നായയുമായി നടക്കാൻ ഇറങ്ങി. ഈ പാലത്തിന്റെ തൊട്ടടുത്തുള്ള കോഫീ ഷോപ്പിൽ ഇരുന്ന് കോഫി കുടിക്കുമ്പോൾ ബോണി പാലത്തിലൂടെ പോവുകയും പാലത്തിന്റെ അവസാനഭാഗത്ത് എത്തിയ ബോണിയെ ഒരു സ്ത്രീ രൂപം മറി കടക്കുകയും തുടർന്ന് നായ വിചിത്രമായ രീതിയിൽ കരയുകയും വലതു വശത്തുള്ള പാരപെറ്റുകൾക്ക് ഇടയിലൂടെ താഴേക്ക് ചാടുകയും ചെയ്തു എന്നാണ് ന്യൂയോർക്ക് ടൈംസിന് നൽകിയ ഇന്റർവ്യൂവിൽ പറയുന്നത്. ഈ ആത്മഹത്യകൾക്ക് ഒക്കെ ഒരു പൊതു സ്വഭാവവും ഉണ്ട് എന്നതാണ് നിഗൂഢതയിലേക്ക് വിരൽ ചൂണ്ടുന്നത്. പട്ടികൾ എല്ലാം പാലത്തിന്റെ അവസാന ഭാഗത്ത് വലതു വശത്തുള്ള രണ്ട് പാര പെറ്റുകൾക്ക് ഇടയിലൂടെയാണ് താഴേക്ക് ചാടുന്നത്. അങ്ങനെ താഴെയുള്ള കൂർത്ത പാറക്കെട്ടുകളിൽ തലയിടിച്ചാണ് പട്ടികൾ മരിക്കുന്നത്. മാത്രമല്ല പാലത്തിൽ നിന്നും എടുത്ത് ചാടുന്ന പട്ടികൾക്കും സിമിലാരിറ്റിയുണ്ട്. പ്രധാനമായും നീളമുള്ള മൂക്കുകളുള്ള ലാബ്രഡോർ, കോളി, റിട്രീവർ ഇനത്തിൽ പെട്ട നായ്ക്കളാണ് ആത്മഹത്യ ചെയ്യുന്നത്. എന്തായാലും കഴിഞ്ഞ 6 പതിറ്റാണ്ടുകൾക്ക് ഇടയിൽ 300 ഓളം പട്ടികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അതിൽ 50 ഓളം പട്ടികൾ മരിച്ചു എന്നാണ് പറയപ്പെടുന്നത്. നായ്ക്കളുടെ ആത്മഹത്യയെ കുറിച്ചു പ്രശസ്ത കനൈൻ സൈക്കോളജിസ്റ്റ് ഡേവിഡ് സാന്റി പറഞ്ഞത് , മൃഗങ്ങൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നും മൃഗങ്ങൾക്ക് തന്റെ ജീവിതം സ്വയം അവസാനിപ്പിക്കാൻ തക്ക ബൗദ്ധികനിലവാരമില്ലെന്ന് തന്നെയാണ് ശാസ്ത്രം അടിവരയിട്ട് പറയുന്നത്. മലയണ്ണാൻ, കീരി ,മരപ്പട്ടി, എലികൾ തുടങ്ങിയവ ധാരാളം ഉള്ള സ്ഥലം ആയതിനാലും മാത്രമല്ല പുരുഷ മരപ്പട്ടികളുടെ മൂത്രത്തിന്റെ മണം ഈ നായ്ക്കൾക്ക് പെട്ടന്ന് തിരിച്ചറിയാൻ കഴിയും എന്നും അവയെ പിടിക്കാനാണ് പട്ടികൾ ചാടുന്നത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ 50 വർഷമായി ഈ പ്രദേശത്ത് താമസിക്കുന്ന ജോൺ ജോയ്‌സ് എന്ന പ്രാദേശിക വേട്ടക്കാരൻ ഈ സിദ്ധാന്തവുമായി വിയോജിച്ചു. നായ്ക്കളുടെ ആത്മഹത്യ അന്വേഷിക്കാൻ റോയൽ സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ബേർഡ്സ് ആന്റ് വൈൽഡ്‌ലൈഫ് തീരുമാനിച്ചു.അങ്ങനെ ഡേവിഡ് സെക്സ്റ്റണും , സാന്റും നായ്ക്കൾ ചാടുന്ന പാലത്തിന്റെ അവസാന ഭാഗത്ത് എലികൾ, അണ്ണാൻ, മിങ്ക്സ് എന്നിവയുടെ കൂടുകൾ കാണപ്പെട്ടു. മാത്രമല്ല സാന്റ് തന്റെ 10 പട്ടികളുമായി ഒരു പരീക്ഷണം നടത്തി. അണ്ണാൻ, എലി, മരപ്പട്ടി, ഇവയുടെ ഒക്കെ മൂത്രത്തിന്റെ സാമ്പിളുകൾ ഒരു കാണിസ്റ്ററിലാക്കി പാലത്തിന്റെ പല ഭാഗത്ത് വെച്ചു. എന്നിട്ട് തന്റെ പത്ത് പട്ടികളെയും തുറന്ന് വിട്ടു. ഒരു നായ അണ്ണാന്റെ മൂത്രമുള്ളിടത്തേക്കും രണ്ടെണ്ണം സാന്റിയുടെ കൂടെയും, ബാക്കി 7 എണ്ണവും മരപ്പട്ടിയുടെ യൂറിന്റെ ഗന്ധമുള്ളിടത്തെക്കാണ് ഓടിയത് .അങ്ങനെ ആ പാലത്തിന്റെ നിഗൂഢതക്ക് ഒരു ഏകദേശം ഉത്തരം ലഭിച്ചു എങ്കിലും, എന്ത് കൊണ്ടാണ് ഒരേ ഇനത്തിൽ പെട്ട നായ്ക്കൾ മാത്രം ചാടുന്നത് എന്നും മറ്റുമുള്ള ആളുകളുടെ ചോദ്യങ്ങൾക്കും സാന്റിയുടെ കയ്യിൽ വ്യക്തമായ ഉത്തരം…… കാരണം ഘ്രാണ ശക്തി കൂടുതലുള്ള മൂക്ക് നീളമുള്ള വേട്ട പട്ടി ഇനത്തിൽ പെട്ടവയാണ് അതെല്ലാം….ഇപ്പോഴും ചുരുളഴിയാതെ ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.
2020-08-05

